ഉത്സവ സീസൺ വിൽപ്പന വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹെക്സ സഫാരി എഡിഷന് സമാനമായ പച്ച ഷേഡിലാണ് ഹാരിയർ ക്യാമോ എഡിഷൻ വരുന്നത്. സ്റ്റാൻഡേർഡ് എസ്യുവിയേക്കാൾ 20,000 രൂപ വരെ അധിക വിലവരുന്ന ഹാരിയർ ഡാർക്ക് എഡിഷനും ഇതേ വേരിയന്റുകളിൽ വരുന്നു.
ബീഹാറിൽ ബി.ജെ.പി തോൽക്കും, തേജസ്വിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മേന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ
170 bhp കരുത്തും 350 Nm torque വികസിപ്പിക്കുന്ന സ്റ്റാൻഡേർഡ് മോഡലിന്റെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഇതിൽ തുടരും. 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടറുമാണ് ട്രാൻസ്മിഷൻ ഓപ്ഷനുകളിലുള്ളത്. ഡാർക്ക് എഡിഷൻ പോലെ, ഹാരിയർ ക്യാമോ എഡിഷൻ ആരെയും ആകർഷിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, മഹീന്ദ്ര XUV500 എന്നിവയാണ് ഹാരിയറിന്റെ പ്രധാന എതിരാളികൾ. ഹാരിയർ ക്യാമോ എഡിഷൻ XT, XT+, XZ, XZA, XZ+, XZA+ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക