ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ. ബാബു ആന്റണി നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരിടവേളയ്ക്കുശേഷം ബാബു ആന്റണി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമ കൂടിയായിരിക്കും പവർ സ്റ്റാർ. ഇപ്പോൾ ചിത്രം വീണ്ടും വർത്തയാകുകയാണ്. അമേരിക്കൻ ബോക്സിങ് ഇതിഹാസം ഈ സിനിമയിൽ എത്തുന്നു എന്നതാണ് വാർത്തയിൽ വീണ്ടും ചിത്രം നിറയാനുള്ള കാരണം.
എസ്ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നു, ആമസോണിനെതിരെ ഫ്യൂചര്‍ ഗ്രൂപ്പ്
അമേരിക്കൻ ബോക്സിങ് ഇതിഹാസമായ റോബർട്ട് പർഹാമും സിനിമയിൽ എത്തുന്നു എന്നാണ് വിവരം. ബോക്സിങ് താരം എന്നതിന് പുറമെ, റോബർട്ട് പർഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവും കൂടിയാണ്. കിക്ക് ബോക്സിങിൽ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സ്പോർട്സ് – കരാട്ടെ ചാമ്പ്യനുമാണ് റോബർട്ട് പർഹാം. ബാബു ആന്റണിക്ക് പുറമെ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരും സിനിമയിലുണ്ടാകുമെന്നാണ് സൂചന.
ചുവപ്പ് ഡ്രസ്സില്‍ പ്രണയാര്‍ദ്രയായി കാജല്‍ അഗര്‍വാൾ; വൈറല്‍ ചിത്രങ്ങള്‍കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക