Home EDITORIAL ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്പത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1972 ല്‍. അതിനുശേഷം ആറു തവണയാണ് അദ്ദേഹം വീണ്ടും സെനറ്റിലെത്തിയത്.

രാഷ്ട്രീയ രംഗത്ത് ഒരു പരിചയവുമില്ലാതെ അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച ജോ ബൈഡന്‍, അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് വൈറ്റ്ഹൌസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും കൈപ്പുള്ള നിരവധി അനുഭവങ്ങളെ അതിജീവിച്ചിട്ടുണ്ട് ജോ ബൈഡന്‍.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും ബൈഡന്‍. തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍. ബൈഡന് വിജയം സമ്മാനിച്ച പെന്‍സില്‍വേനിയയിലെ സ്ക്രാന്റൻ പട്ടണത്തിലാണ് 1942ല്‍ ബൈഡന്‍ ജനിക്കുന്നത്.

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം, രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടിന്‍റെ അനുഭവ സമ്പത്ത്
29മത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാൻ കാറില്‍പോവുകയായിരുന്നു ബൈ‍ഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച് ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.

ചരിത്രം കുറിച്ച് ജോ ബൈഡൻ, ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന ആദ്യ പ്രസിഡന്റ്

1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. പക്ഷേ പ്രസംഗം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ തട്ടി ആ പ്രതീക്ഷ. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.

യു.എസ് സെനറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് 36 വര്‍ഷം. 1988 ലും 2008 ലും പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച ബൈഡന്‍ ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന ബൈഡന്റ് വ്യക്തിജീവിതത്തിന്റെ അധികം ആര്‍ക്കുമറിയാത്ത 11 കാര്യങ്ങള്‍ അദ്ദേഹംതന്നെ അടുത്തിടെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാണുന്ന ജനങ്ങള്‍ക്ക് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പലകാര്യങ്ങളും അറിയാനിടയില്ലെന്നും താന്‍തന്നെ അവ വെളിപ്പെടുത്താമെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്‍ 11 കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന കാലത്തെ വിവരങ്ങളും തന്റെ ജര്‍മന്‍ ഷെപ്പേഡ് നായകളെക്കുറിച്ചുപോലും അദ്ദേഹം വെളിപ്പെടുത്തി.

വലിയ വാഹന പ്രേമിയാണ് ബൈഡന്‍. പിതാവില്‍നിന്ന് കിട്ടിയ 67 കോര്‍വെറ്റ് സ്റ്റിങ്‌റേ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 1972 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആദ്യഭാര്യ നീലിയ ഹണ്ടറും ഒരു വയസുള്ള മകളും വാഹനാപകടത്തില്‍ മരിച്ചു. രണ്ട് മക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 1977ല്‍ ജില്‍ ബൈഡനെ അദ്ദേഹം വിവാഹം കഴിച്ചു. സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വാഷിങ്ടണിലേക്ക് താമസം മാറ്റുന്നതിനു പകരം വില്‍മിങ്ടണില്‍നിന്ന് എല്ലാ ദിവസവും യാത്രചെയ്ത് എത്താനാണ് അദ്ദേഹം തീരുമാനിച്ചത്. മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടായിരുന്നു ഇത്.

Also Read :   നടൻ ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്ത ചിത്രത്തിന് 'നിന്റെ തന്ത ആണോ' എന്ന് കമന്റ്; മറുപടി നൽകി ശ്രീനിഷ്