കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് കണ്ണൂരും എൻഫോഴ്സ്മെന്റ് ജെസീസ് പയ്യന്നൂരും സംയുക്തമായി യിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിലെ ട്രാഫിക് സൈൻ ബോർഡുകൾ ശുചീകരിച്ചു.
അൺ മാസ്ക് സൈൻ ബോർഡ് എന്ന പേരിൽ നടന്ന പരിപാടി കല്യാശേരി എം.എൽ.എ ടി.വി.രാജേഷ് ഉൽഘാടനം നിർവഹിച്ചു. റോഡിന്റെ സമഗ്ര വികസനത്തിന് തുടർന്നും പിന്തുണകൾ ഉറപ്പു നൽകിയ എംഎൽഎ സന്നദ്ധ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ ടി ഒ ശ്രീ പ്രമോദ് ഒ അധ്യക്ഷനായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് കോഡിനേറ്റർ വിവേക് സി.വി , ജെസീസ് പയ്യന്നൂർ മെമ്പർ ശ്രീജേഷ് പി.വി. എന്നിവർ സം സാരിച്ചു . മോട്ടോർ വെഹികിൾ ഇൻസ്പെക്ടർ പ്രേമരാജൻ കെ.വി നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.
അൺ മാസ്കിംസ് ദ സൈൻ ബോർഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പിന്റേയും ജെ സി.ഐ പയ്യന്നൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ പിലാത്തറ കോപ്പറേറ്റീവ് കോളേജിലെ എൻ എസ് എസ് യൂനിറ്റിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പിലാത്തറ മുതൽ ഇരിണാവ് വരെയുള്ള റോഡിലെ കാഴ്ചമറക്കുന്നതരത്തിലുള്ള വള്ളി പടർപ്പുകളും മരക്കൊമ്പുകളും വെട്ടിമാറ്റി അപകട സാധ്യതകൾ കുറച്ചു. തുടർന്നും സാമുഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജെസിഐ പയ്യന്നൂരും എൻ എസ് വളണ്ടിയർമാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പ് നൽകി.
പിലാത്ത പാപ്പിനിശേരി റോഡിലൂടെ ഉള്ള യാത്രയിൽ ഏഴ് കിലോമീറ്റർ കുറവുള്ളതിനാലും റോഡ് സംസ്ഥാന പാതാ നിലവാരത്തിലേക്ക് നവീകരിച്ചതതിനാലും നാഷണൽ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കി ദീർഘ ദൂര യാത്രക്കാരും കെ. എസ് ടി പി റോഡ് യാത്രക്കായി തെരഞ്ഞെടുക്കുന്നതിനാൽ റോഡിലെ വാഹന സാന്ദ്രത കൂടി വരികയാണ്. ഇത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ ഈ റോഡിലെ അപകടങ്ങളെ കുറിച്ച് പഠിച്ച് അപകട മരണ നിരക്ക് കുറക്കുന്നതിനുള്ള നിർദ്ദേശം പി ഡ ബ്ല്യു ഡി റോഡ് ഡിവിഷന് കണ്ണൂർ ജില്ല ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയിരുന്നു.
സേഫ് കോറിഡോർ പ്രൊജക്ട് നടപ്പിലാക്കി ഈ റോഡിന്റെ പൂർണ്ണ വികസനവും സുരക്ഷിത യാത്രകളും ഉറപ്പു വരുത്തുമെന്ന് ആർടി ഒ പ്രമോദ് ഒ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ച് കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷ് അറിയിച്ചു.
മോട്ടോർ വെഹികൾ ഇൻസ്പെക്ടർ ശ്രീ ജഗൻ ലാൽ പി. എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ മുഴുവൻ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ.
എൻ.എസ്.എസ് കോർഡിനേറ്റർ ശ്രീ വിവേക്. സിവി , മുൻ കോർഡിനേറ്റർ മനോജ് . കെ.വി ,വളണ്ടിയർ സെക്രട്ടറി ശ്രീഹരി
ജെസിഐ മെമ്പർമാരായ ജയപ്രകാശ് കെ, കെ.സി സുനിൽ കുമാർ, പ്രമോദ്പുത്തലത്, ശരത് കുമാർ ഇ , അനൂപ് എം കെ , വിനയപ്രഭു, രഞ്ജിത്ത്, മുഹമ്മദ് ജബ്റൂദ്, പ്രദീപ്, ജയ്ജിത്, സതീഷ് ബാബു, മനോജ് പി പി, എന്നിവർ സജീവമായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക