റേസര്‍ ബുക്ക് 13 ലാപ്ടോപ്പ് വിപണിയില്‍ എത്തി. ഒന്നിലധികം മോഡലുകളിലാണ് ഈ ലാപ്ടോപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.
കോര്‍ ഐ 5 + 8 ജിബി+ 256 ജിബി മോഡലിന് $1,199 (ഏകദേശം 89,000 രൂപ) ആണ് വില. കോര്‍ ഐ 7 + 16 ജിബി+ 256 ജിബി മോഡലിന് $1,599 (ഏകദേശം 1.18 ലക്ഷം രൂപ), കോര്‍ ഐ 7 + 16 ജിബി+ 512 ജിബി മോഡലിന് $1,999 (ഏകദേശം 1.48 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില.
ഒരൊറ്റ കളര്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന ഈ ലാപ്ടോപ്പ് ടച്ച് സ്ക്രീനോടുകൂടിയും അല്ലാതെയും വിപണിയില്‍ ലഭ്യമാണ്. മൂന്ന് മോഡലുകളിലും 13 ഇഞ്ച് ഡിസ്പ്ലേയിലുമാണ് വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന റേസര്‍ ബുക്ക് 13 വരുന്നത്.
ഈ മോഡലുകള്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് ഇന്റലിന്റെ ഇലവന്‍ത്ത് ജനറേഷന് കോര്‍ പ്രോസസ്സറുകളാണ്.
ഈ ലാപ്ടോപ്പില്‍ 178 ഡിഗ്രി വ്യൂ ആംഗിളുകളും 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുള്ള 4 കെ ടച്ച് ഡിസ്പ്ലേ വരെ സജ്ജീകരിക്കാം. ഈ ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഇലവന്‍ത്ത് ജനറേഷന് ഇന്റല്‍ കോര്‍ ഐ 7-1165G7 പ്രോസസര്‍ ഇന്റല്‍ ഐറിസ് എക്സ് ഗ്രാഫിക്സുമായാണ്.
55Wh ബാറ്ററിയും 65W പവര്‍ അഡാപ്റ്ററുമായാണ് റേസര്‍ ബുക്ക് 13 വരുന്നത്. റേസര്‍ ബുക്ക് 13 ലാപ്ടോപ്പില്‍ നിങ്ങള്‍ക്ക് 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക