കണ്ണൂർ :വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (120/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 19, 20 തീയതികളില്‍ രാവിലെ ആറ് മുതല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് മൊബൈല്‍ എസ് എം എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി നല്കി. അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധനക്ക് വിധേയമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ്, അസ്സല് ഡ്രൈവിംഗ് ലൈസന്‍സ്, കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ ദിവസം കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക