പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളെ ഓസ്ട്രേലിയയിലെ സെക്സ് റാക്കറ്റിൽ നിന്നും രക്ഷപ്പെടുത്തി പൊലീസ്. റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ 828 കേസുകളാണ് ചാർജ് ചെയ്യുകയും ചെയ്തു. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഓൺലൈനിൽ വിൽപന നടത്തുകയായിരുന്ന റാക്കറ്റിനെയാണ് പിടികൂടിയത്.
ബിഗ് ബാസ്ക്കറ്റിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ഫെബ്രുവരിയിൽ അറസ്റ്റിലായ ജസ്റ്റിൻ റാറ്റ്ഫോർഡിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുന്ന ഉപകരണങ്ങളും, അവ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പ്, അക്കൗണ്ടുകൾ എന്നിവ കണ്ടെടുത്തതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സെക്സ് റാക്കറ്റിൽ അകപ്പെട്ട 46 കുട്ടികളിൽ മിക്കവരും എട്ട് വയസിനടുത്തുള്ളവരായിരുന്നു.
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി
ചൈൽഡ് കെയർ പ്രവർത്തകനായ ടിമോത്തി ലൂക്കും പങ്കാളി സ്റ്റീവ് ഗാറാഡിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതിനും ഈ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതിനും ടിമോത്തിക്കെതിരെ മാത്രം 303 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക