ഇരുപത് യുവതികള്‍ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സയനെെഡ്’.
കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്സറായി പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്.
അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയ മണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്.
രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ ബ്രിട്ടീഷ് ചിത്രം ‘ഇൻ ദ നെയിം ഓഫ് ബുദ്ധ’, പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ‘പട്നാഗർ’ എന്നീ ചിത്രങ്ങൾക്കുശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഷിജു ആണ്.
തെലുങ്ക് നടനും സംവിധായകനുമായ തനികെല ഭരണി, തമിഴ് നടൻ ശ്രീമൻ, മലയാളത്തിൽ നിന്നും യുവ താരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു ഹിന്ദിയിൽ നിന്നും ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ തുടങ്ങിയ പ്രമുഖരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക