അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. കത്തിന്റെ പ്രത്യേകത എന്തെന്നാൽ തമിഴിലാണ് സ്റ്റാലിന്റെ കത്ത് എന്നുള്ളതാണ്. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ്നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, അധികാര നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു. തമിഴിൽ കത്തെഴുതുന്നത് അവരെ കൂടുതൽ സന്തോഷിപ്പിക്കുമെന്നാണ് സ്റ്റാലിൻ പറയുന്നത്.
ചിയാന്‍ വിക്രം മുത്തച്ഛനായി, മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു
കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയാണ് തമിഴ്. കത്തിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അമേരിക്കയെ നേട്ടങ്ങളിലെത്തിക്കുന്നതോടൊപ്പം തമിഴ് പാരമ്പര്യത്തെയും അവർ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കമലയുടെ തമിഴ്നാട്ടിലേക്കുള്ള വരവിനായി നാട് കാത്തിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു.
അഞ്ചരക്കണ്ടി കൊവിഡ് സെന്റര്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് വ്യവസ്ഥകളോടെ കൈമാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക