ദില്ലി: പലവ്യജ്ഞനങ്ങളുടെ ഇ-ഷോപ്പിംഗ് ഇടമായ ബിഗ് ബാസ്ക്കറ്റിലെ ഏതാണ്ട് രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് സൈബര്‍ സെക്യുരിറ്റി സ്ഥാപനം സൈബിളിന്റെ റിപ്പോര്‍ട്ട്. സൈബിളിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടുകോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ 30 ലക്ഷം രൂപയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി
രണ്ട് കോടി ബിഗ് ബാസ്ക്കറ്റ് ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, പാസ്വേര്ഡുകള്, കോണ്ടാക്റ്റ് നമ്പര്‍, അഡ്രസ്, ഡേറ്റ് ഓഫ് ബര്‍ത്ത്, ലോക്കേഷന്‍, ഐപി അഡ്രസ്, ലോഗിന്‍ തുടങ്ങിയ 15 ജിബി ഡാറ്റയാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടര്‍ന്ന് ബംഗലൂരു പൊലീസ് സൈബര്‍ സെല്ലില്‍ ബിഗ് ബാസ്ക്കറ്റ് അധികൃതര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക