സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന് ഒരു കോടി രൂപ കോഴയായി ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. സ്വപ്നയ്ക്ക് ഖാലിദ് നല്കിയ ഒരു കോടി ശിവശങ്കറിനുള്ള കോഴയാണെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ഈ പണമാണെന്നും ഇ.ഡി വ്യക്തമാക്കി.
ബാധ ഒഴിപ്പിക്കാനെത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിക്ക് ജീവപര്യന്തം തടവു ശിക്ഷ
സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ സംഘത്തിനും സ്വര്‍ണക്കട ത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ലൈഫ് മിഷനിലെ കോഴയിടപാടും ശിവശങ്കര്‍ അറിഞ്ഞായിരുന്നുവെന്നും ഇ.ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക