കൊവിഡ് ഉയര്‍ത്തിയ ഭീഷണികളെ അതിജീവിച്ച് തിരിച്ചുവരവിന് ഒരുങ്ങി തമിഴ് സിനിമാ മേഖല. തിയേറ്ററുകള്‍ തുറന്നതോടെ റിലീസിന് ചിത്രങ്ങള്‍ ഒരുങ്ങുകയാണ്.
ദീപാവലിയോട് അനുബന്ധിച്ച് രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. സന്തോഷ് ജയകുമാര്‍ ഒരുക്കുന്ന അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്കോതുമാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്.
രവി മരിയ, ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്മ, ആത്രികി, മൊട്ട രാജേന്ദ്രന് തുടങ്ങി നിരവധി താരങ്ങളാണ് ഇരണ്ടാം കുത്തില്‍ അഭിനയിക്കുന്നത്. ഇരുട്ട് അറയില്‍ മുരട്ട്കുത്ത് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ആര്.കണ്ണനാണ് സന്താനം ചിത്രം ബിസ്കോതിന്റെ സംവിധായകനും രചയിതാവും.താരാ അലിഷാ പെരിയും, മിസ്സ് കര്‍ണാടക സ്വാതി മുപ്പാലയുമാണ് ‘ ബിസ്കോത്തി’ലെ നായികമാര്‍.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്നത്. വിജയ്യുടെ ബിഗില്‍, ധാരാള പ്രഭു, ഇരുട്ട് അറയില്‍ മുരട്ട് കുത്ത്, ഓ മൈ കടവുളേ, കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്നീ അഞ്ച് സിനിമകള്‍ തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക