തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകി.യൂട്യൂബില്‍ തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ അപ്ലോഡ് ചെയ്തെന്നാണ് പരാതി. പരാതി നൽകിയത് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ്. സൈബർ ക്രൈം പൊലീസ് പരാതിയിൽ കേസെടുക്കും.
ഭാഗ്യലക്ഷ്മിക്ക്, യൂട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത് വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ്. വിജയ് പി നായരും ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക