ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കാനൊരുങ്ങുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ വേഷമിടുന്നത്. വെബ് സീരീസിന്റെ പേര് ‘എംടിവി നിഷേധ് എലോൺ ടുഗദർ’ എന്നാണ്. താരം സാനിയ മിർസ തന്നെ ആയാണ് വെബ് സീരീസിൽ വേഷമിടുക.
തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ട രാജി
ഈ വെബ് സീരീസ്, എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിൻ ഓഫാണ്. ഈ ജനുവരിയിൽ, ഒടിടി പ്ലാറ്റ്ഫോമായ വൂടിലൂടെ റിലീസായ ഇത് ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് നൽകിയത്. സീരീസിൽ ഉണ്ടായിരുന്നത് 12 എപ്പിസോഡുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക