പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. കശ്മീരിലെ കേരൺ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞത്.
അതിർത്തിയിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നിയന്ത്രണ രേഖയിലൂടെ രാജ്യത്തേക്ക് കടന്നു കയറാൻ ശ്രമിക്കുകയായിരുന്നു ഭീകരർ. ജവാന്മാരുടെ ഇടപെടലിലൂടെയാണ് ഭീകരുടെ നീക്കം തകർത്തത്.
പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം. ഭീകരർക്ക് നുഴഞ്ഞു കയറാൻ സാഹചര്യമൊരുക്കുന്നതിനായി നിയന്ത്രണ രേഖയിൽ പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുകയും ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരാഴ്ച്ചയ്ക്കിടെ കേരൺ സെക്ടറിലുണ്ടാകുന്ന രണ്ടാമത്തെ നുഴഞ്ഞു കയറ്റ ശ്രമമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക