നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് കാസർഗോഡ് ഹോസ്ദുർഗ് കോടതിയിൽ അറിയിച്ചു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ ആണ് മാപ്പുസാക്ഷിയായ കോട്ടിക്കുളം സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
കളമശേരി ബസ് കത്തിക്കല്‍ കേസ്: 15 വര്‍ഷത്തിന് ശേഷം വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്
സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും പോലീസ് പറയുന്നു. പ്രത്യേക ഫോൺ നമ്പർ ഉപയോഗിച്ചാണ് എംഎൽഎയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് നമ്പർ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് ഭീഷണിപ്പെടുത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്ന് വിപിൻലാൽ ബേക്കൽ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക