അൽ ഖ്വയ്ദ, പശ്ചിമബംഗാളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത് ‘സ്ലീപ്പർ സെല്ലു’കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ്. ഈ വിവരങ്ങൾ ലഭിച്ചത് എൻ.ഐ.എ പിടികൂടിയ അൽ ഖ്വയ്ദ ഭീകരനിൽ നിന്നാണ്. വിദേശ രാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച് പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാൻ അൽ ഖ്വയ്ദ ശ്രമിച്ചിരുന്നതായി എൻഐഎ വ്യക്തമാക്കുന്നു.
ബംഗാളിലുള്ളവർക്കായി അൽ ഖ്വയ്ദ പ്രത്യേകം റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചുവെന്നും അൽ ഖ്വയ്ദ ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രവർത്തകരെ ഉന്നംവച്ചിരുന്നതായും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പാകിസ്താനിലെ കറാച്ചിയിലും പെഷാവറിലും, ബംഗാളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. പതിനൊന്ന് ഭീകരരെ സംഭവത്തിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക