ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രധമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത് വ്യാഴാഴ്ചയാണ്. ചരിത്രപരമായ തെരഞ്ഞെടുപ്പിലൂടെ ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
പ്രധാനമന്ത്രി നരേന്ദ്രമോദി, ബൈഡനെ അഭിനന്ദിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി ബൈഡനെ അഭിനന്ദിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി അറിയിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ശ്രീവാസ്തവ വ്യക്തമാക്കി. ഇരു നേതാക്കളും എപ്പോള്‍ പരസ്പരം സംസാരിക്കുമെന്ന ചോദ്യത്തിന് ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക