ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,878 പോസിറ്റീവ് കേസുകളും 547 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 87,28,795 ആയി. ആകെ മരണം 1,28,688 ൽ എത്തി.
ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തുള്ളത് 17,36,329 പേരാണ്. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
49,079 പേർക്ക് 24 മണിക്കൂറിനിടെ രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 81,15,580 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 4,84,547 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക