ബോളിവുഡ് താരം ഫര്ഹാന് അക്തര്‍ അടുത്തിടെ ഇ൯സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലാകുന്നു. അല്‍ഷിമേഴ്സ് ബാധിച്ച വൃദ്ധ തന്റെ പഴയകാല നൃത്തച്ചുവടുകള്‍ ഓര്‍ത്തെടുക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.
വീഡിയോയിലുള്ളത് മരിയ സി ഗോണ്‍സാല്‍വസ് എന്ന ബാലെ(Ballet) നര്‍ത്തകിയാണ്. പ്രായാധിക്യം മൂലം മറവിരോഗം ബാധിച്ചതിനാല്‍ ചികിത്സയിലായിരുന്നു മരിയ.
വാലെന്‍സിയയിലുള്ള തന്റെ വീട്ടില്‍ വീല്‍ചെയറിലിരിക്കുന്ന മരിയയെ വീഡിയോയില്‍ കാണാനാകും. പഴയകാല ബാലെ നൃത്തത്തിന്റെ ഈണം കേള്‍ക്കുമ്പോള്‍ മരിയ അതിനൊത്ത് കൈകള്‍ ചലിപ്പിക്കുന്നതാണ് ഫര്ഹാന് ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.instagram.com/faroutakhtar/?utm_source=ig_embed
മരിയയുടെ പഴയകാലത്തെ ഒരു നൃത്തവും ഫര്ഹാന് ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. 1960ല്‍ ജനിച്ച മരിയ 2019ലാണ് മരിച്ചത്. വീഡിയോ വളരെ പെട്ടെന്ന് വൈറാലാവുകയും, ധാരാളം കമന്റുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക