കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ പബ്ജി തിരികെ എത്തുമെന്ന് ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്പ്പറേഷന് ഔദ്യോഗികമായി അറിയിച്ചത്. പുറത്തു വന്ന വാർത്ത പബ്ജി പ്രേമികൾക്ക് ഏറെ സന്തോഷമുണ്ടാക്കുന്നതായിരുന്നു. ഇപ്പോഴിതാ ആ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു വിവരം കൂടി പുറത്തു വന്നിരിക്കുകയാണ്. പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ടിക് ടോക്.
കോവിഡ് നെഗറ്റീവാണ് , ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവായത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലം
ടിക് ടോക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ പറയുന്നു. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്ന പ്രതീക്ഷയാണ് കമ്പനി പങ്കുവെക്കുന്നത്.
കാലിന് പരിക്ക്; നെയ്മര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക