മണ്ഡലകാലം ആരംഭിക്കുന്നത് വൃശ്ചികം ഒന്നിനാണ്. മണ്ഡലം കഴിഞ്ഞ് വിളക്ക് വരെ നീണ്ടുനിൽക്കുന്ന കാലം. ശബരിമലയ്ക്ക് വ്രതം ആരംഭിക്കുന്നത് അധികവും ഈ നാളുകളിൽ ആണ്. നിത്യവും പൂജ ഇല്ലാത്ത പല ക്ഷേത്രങ്ങളും വൃശ്ചികം ഒന്നിന് തുറക്കുന്നു. രാവിലെയും വൈകിട്ടും ക്ഷേത്ര പരിസരങ്ങൾ ഭക്തിഗാനങ്ങൾ കൊണ്ട് മുഖരിതമാകുന്നു.
ചിങ്ങം മുതൽ കണക്കാക്കിയാൽ നാലാമത്തെ മാസമാണ് വൃശ്ചികം. ജ്യോതിഷത്തിൽ ചൊവ്വയുടെ രാശി. തേളാണ് ഇതിന്റെ അടയാളം. ചൊവ്വയാണ് ഇതിന്റെ അധിപൻ. ദേവസേനാധിപനാണ് ചൊവ്വ. അതിനാൽ തന്നെ യുദ്ധദേവത എന്ന് പറയാം. ചൊവ്വ ധന സ്ഥാനത്ത് നിൽക്കുന്നത് വിവാഹ ജീവിതത്തിൽ വലിയ പ്രശ്നം ഉണ്ടാക്കും. സ്ത്രീകൾക്ക് വൈധവ്യം വരെ ഉണ്ടാകാം എന്നും ജോതിഷം പറയുന്നു. ഭൂമിയുടെ കാരനാണ് ചൊവ്വ. അതിനാൽ ഈ ഗ്രഹം അനുകൂലമായവർ ധാരാളം ഭൂമി സമ്പാദിക്കും.
ധനുമാസം പതിനൊന്നിന് അതായത് നാൽപത്തൊന്നാം ദിവസം വ്രതം അവസാനിക്കും. ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്റെ പിറന്നാളാണ്. സ്ത്രീകൾ ദീർഘ മാംഗല്യത്തിനായി വ്രതമെടുത്ത് ഉറക്കമിളച്ചിരിക്കുന്ന രാത്രി.തിരുവാതിരക്കളികളും അരങ്ങേറുന്നു. ധനുവിന്റെ അധിപൻ വ്യാഴം ആണ്. ദേവഗുരു ആയി കണക്കാക്കുന്നു. പകുതി കുതിര പകുതി മനുഷ്യൻ. അമ്പും വില്ലും ധരിച്ച നിൽക്കുന്നതാണ് രാശി സ്വരൂപം.
വ്യാഴം സന്താനകാരനാണ്. അതിനാൽ തന്നെ സന്താനഭാഗ്യം ഉണ്ടാകുന്നത് ഈ ഗ്രഹത്തെ ആശ്രയിച്ചാണ്. ധനുമാസം കഴിഞ്ഞ് മകരമാസം. മകരസംക്രമത്തോടെ ജ്യോതിഷത്തിലെ ഉത്തരായണം തുടങ്ങും. ഒന്നാം തീയതി മകരവിളക്ക്. മഹാഭാരതത്തിൽ ധൃതരാഷ്ട്രർ മരിക്കാനായി ഉത്തരായണം വരാനായി കാത്തുകിടന്നു എന്നു പറയുന്നു. തമിഴ് നാട്ടിൽ മകരപ്പൊങ്കൽ ആഘോഷം. കർണാടകയിലും സംക്രാന്തി ആഘോഷം.
മകരത്തിന്റെ അധിപൻ ശനിയാണ്. രാശി സ്വരൂപം പകുതി മുതലയും മുകളിൽ മാനും ആണ്. വായുകാരകനാണ് ശനി. വാതരോഗം, ദുരിതങ്ങൾ മരണം ഒക്കെ ശനി ഉണ്ടാക്കും. ഏഴരശനി, കണ്ടകശനി തുടങ്ങിയ കാലം ശനിയുടെ ചാരവശാൽ വരുന്നതാണ്. ശനിദോഷ പരിഹാരമായി ശബരിമല തീർഥാടനം ചെയ്തു ദുരിതങ്ങൾ ഒഴിവാക്കാൻ കഴിയും. വനവാസം, സന്യാസം ഒക്കെ ശനി നൽകുന്നു. അറിഞ്ഞോ അറിയാതെയോ കറുപ്പ് വസ്ത്രം ധരിച്ച് മാലയിട്ട് വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടും കെട്ടി മലകയറുന്നതിലൂടെ പല ദുരിതങ്ങളും താനേ തീർന്നുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക