കേന്ദ്ര സർക്കാർ ട്വിറ്റർ നിരോധിച്ചേക്കുമെന്ന വാർത്തകൾക്ക് പൂർണ്ണ പിന്തുണയുമായി ബോളിവുഡ് നടി കങ്കണ റണാവത്.
‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. തീരുമാനവുമായി മുന്നോട്ടുപോകൂ.’ കങ്കണ പറയുന്നു. ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും ഇത്തരം പ്ലാറ്റ്ഫോമുകൾ നമുക്കാവശ്യമില്ലെന്നും കങ്കണ തന്റെ ട്വിറ്ററിൽ കുറിച്ചു.
വീണ്ടും നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ, ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. മാത്രമല്ല, ആഗോള പകർപ്പവകാശം മുൻനിർത്തിക്കൊണ്ട് അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ലോക്ക് നീക്കുകയും തീരുമാനം തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് ട്വിറ്റർ വക്താവ് അറിയിച്ചിരുന്നു.
ഇത് നരകത്തിന്റെ ശബ്ദം: പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ
തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ ആരോപണം. സഹോദരന്റെ വിവാഹ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടി പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക