കോട്ടയം : വൈക്കം– എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽനിന്ന് രണ്ടു യുവതികൾ മൂവാറ്റുപുഴ ആറിലേക്ക് ചാടിയെന്ന അഭ്യൂഹത്തെ തുടർന്ന് തിരച്ചിൽ തുടരുന്നു. ശനി രാത്രി 7.45ന് പാലത്തിൽനിന്നു ഭാരമുള്ള വസ്തുക്കൾ വെള്ളത്തിൽ വീണതായി അയൽവാസികൾ ശബ്ദം കേട്ടിരുന്നു.
തുടർന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിട്ടുണ്ട്. രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.
പുലർച്ചെ മുതൽ തിരച്ചിൽ പുനഃരാരംഭിച്ചു. ചടയമംഗലത്തുനിന്നു കഴിഞ്ഞ ദിവസം കാണാതായ യുവതികൾ ആണോയെന്ന സംശയം പൊലീസ് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക