പത്തനംതിട്ട: തീർത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്ന് നടക്കും.
മറ്റ് പ്രതേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. 16 ന് പുതിയ മേൽശാന്തിയാകും നട തുറക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതിയുള്ളത്. പമ്പയിലോ, സന്നിധാനത്തോ തങ്ങാൻ അനുമതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക