കണ്ണൂർ :ഡിസംബര്‍ മൂന്ന് ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഡ്സ് സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍, എസ് എസ് കെയുടെ കീഴില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, അഗതി- അനാഥ മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഷോര്‍ട്ട് ഫിലിം (ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആന്‍ഡ് ഡിസബിലിറ്റി എന്ന വിഷയത്തില്‍ അഞ്ച് മിനുട്ടില്‍ കുറഞ്ഞ വീഡിയോ. ടീമില്‍ 80 ശതമാനം പേര് ഭിന്നശേഷിക്കാര്‍ ആയിരിക്കണം), പോസ്റ്റര്‍ രചന (വിഷയം- ഭിന്നശേഷിയുടെ അദൃശ്യമാനങ്ങളും മുഖ്യധാരാവല്ക്കരണവും. ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ചിത്രത്തോടൊപ്പം ഉള്ളടക്കം ചെയ്യണം), സിംഗിള്‍ ഡാന്‍സ് എട്ട് മിനുട്ടില്‍ കൂടരുത്. (അഞ്ച് മുതല്‍ മുതല്‍ 12 വരെയും 13 മുതല്‍ 18 വരെയും 18 മുതല്‍ 35 വരെയും പ്രായമുള്ളവര്‍ക്ക് പ്രത്യേകം അപേക്ഷിക്കാം). മോണോ ആക്ട് (മൂന്ന് മിനുട്ട്), മിമിക്രി (രണ്ട് മിനുട്ട്) എന്നീ ഇനങ്ങളിലാണ് മത്സരം. സിംഗിള്‍ ഡാന്‍സ്, മോണോ ആക്ട്,, മിമിക്രി എന്നിവയുടെ വീഡിയോ ഷൂട്ട് ചെയ്ത് അയക്കണം.
എന്‍ട്രികള്‍ [email protected] ല്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സംസ്ഥാനതലത്തില്‍ ആദ്യ രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0497 2712255.
ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക