ബിഹാറിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സ൪ക്കാ൪ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം 4.30 യ്ക്കായിരിക്കും സത്യപ്രതിജ്ഞ എന്നാണ് വിവരം. അതേസമയം, നിതീഷ് കുമാർ സർക്കാർ അധികാരമേൽക്കുമ്പോൾ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന.
ഏറെ വർഷമായി ബിജെപിയുടെ മുഖമായിരുന്ന ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് വിവരം. പകരം, ബിജെപി എംഎൽഎ തർകിഷോർ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കും. രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് കുമാർ തയ്യാറായത്. മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
രാത്രിയിൽ കിടക്കുമ്പോൾ മൊബെെൽ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക