മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമ വാര്‍ത്തകളില്‍ പക്ഷാപാതിത്വമുണ്ടെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിൽ വൻ കവർച്ച; ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടമായെന്ന് പ്രാഥമിക വിവരം
രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നതെന്നും അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണെന്നും ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് സര്‍ക്കാരിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ടെന്നും കൂടാതെ സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും കൊവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര് വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക