വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ അപ്പാനി ശരത്ത്. താരത്തിന്റെ പുതിയ ചിത്രമാണ് ‘മിയ കുല്പ്പ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവാസ് അലിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, വിനീത് ശ്രീനിവാസന് ,പി.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങി പതിമൂന്നോളം സംവിധായകരുടെ കൂടെ പ്രവർത്തിച്ചയാളാണ് നവാസ് അലി.
അനശ്വര നടന് ജയന് അനുസ്മരണം സംഘടിപ്പിച്ചു
വിനീത് ശ്രീനിവാസന്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, സുരഭി ലക്ഷ്മി, ടിനു പാപ്പച്ചന്,സിജു വില്‍സണ്‍, ആന്റണി വര്‍ഗ്ഗീസ്, സന്തോഷ് കീഴാറ്റൂര്‍, ആര്.ജെ മാത്തുക്കുട്ടി, ഡോ.മ്യൂസ് മേരി ജോര്‍ജ്ജ്, ഡോ. അജു കെ നാരായണന്, ആന്‍സണ്‍ പോള്‍, എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. കൈലാഷ്, സോഹന്‍ സീനുലാല്‍, ജാഫര്‍ ഇടുക്കി, അംബികാ മോഹന്‍, വിനോദ് കെടാമംഗലം, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, ശാലിനി ദിനേഷ്, മോഹിത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
വൺ ബില്യൺ വ്യൂവേർസ് നേട്ടത്തിൽ റൗഡി ബേബി, ഒപ്പം മറ്റൊരു സന്തോഷവും..; ഇരട്ടി മധുരം പങ്കുവച്ച് ധനുഷും
പ്രതികരിക്കാൻ ഇവിടെ എഴുതുക