ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് മേലെ വട്ടമിട്ട് പറക്കുകയാണെന്നും സംസ്ഥാനത്തെ വികസനപദ്ധതികളെ തുരങ്കം വെക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരെ നിശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. കേന്ദ്ര ഏജൻസികൾ സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പ്രിയങ്ക നയിക്കും; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും
എന്നാൽ, സ്വര്‍ണക്കടത്ത് കേസിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്ര അന്വഷണം അവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് മുരളീധരൻ ചോദിച്ചു. സിഎജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തു വരാതിരിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക