സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രിംകോടതി തള്ളിയതായി റിപ്പോർട്ട്. ഹർജി തള്ളിയത് ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഫീസ് ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. ഹർജിക്കാരന് കോടതി, അധികൃതരെ സമീപിക്കാൻ നിർദേശം നൽകി.
എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു
സർക്കാരിനോട് ഫീസ് ഒഴിവാക്കാൻ കോടതിക്ക് എങ്ങനെ നിർദേശിക്കാൻ സാധിക്കുമെന്ന് ബഞ്ച് ചോദിക്കുകയുണ്ടായി. സെപ്റ്റംബർ 28ന് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹർജിയുമായി സോഷ്യൽ ജൂറിസ്റ്റ് എന്ന എൻജിഒ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി, ഡൽഹി സർക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാൻ ഉത്തവിടുകയായിരുന്നു. ഇവർ ഇതിനെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക