ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചത് ബിജെപിയുടെ പ്രയാഗ്രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ്. വീടിന്റെ ടെറസിൽ നിന്ന് ദീപാവലിക്ക് കൂട്ടുകാരോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
എം.സി കമറുദ്ദീന് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുട്ടിയുടെ കരച്ചിൽ പടക്കത്തിന്റെ ശബ്ദത്തിനിടെ ആരും കേട്ടില്ല. പിന്നീട് കുട്ടിയെ കണ്ടെത്തിയത് അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷം പൊള്ളലേറ്റ നിലയിലാണ്. ഉടൻതന്നെ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.തുടർന്ന് അവിടെനിന്ന് ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിൽ എയർ ആംബുലൻസ് വഴി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക