ബംഗളൂരു: എട്ട് മാസത്തിന് ശേഷം കര്‍ണാടകയില്‍ വീണ്ടും കോളജുകള്‍ തുറന്നു. കോളേജുകള്‍ തുറന്നത് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ്. വിദ്യാര്‍ഥികളും അധ്യാപകരും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി
അണുനാശിനി തളിച്ച് സര്‍ക്കാര്‍ എയ്ഡഡ് ഡിഗ്രി കോളജുകളിലെ ക്ലാസ് മുറികള്‍ ശുചിത്വവല്‍ക്കരിക്കുകയും കോളജിന്റെയും ക്ലാസ് മുറികളുടെയും പ്രവേശന കവാടത്തില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ നാഷണല്‍ കോളജ് ഓഫ് ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി കോളജുകള്‍ ഇനിയും തുറന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക