ന്നത്തെ തിരക്കിട്ട ലോകത്ത് കുട്ടികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലും കൊളസ്ട്രോൾ പിടിമുറുക്കിക്കഴിഞ്ഞു. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കൊളസ്ട്രോൾ നില ഉയരുന്നത് അവർ വളർന്നുവരുന്നതനുസരിച്ച് പല ആരോഗ്യ പ്രശ്നങ്ങളും അവർക്ക് സമ്മാനിക്കുന്നു, പ്രത്യേകിച്ച് ഹൃദ്രോഗം.
കൊളസ്ട്രോളിന്റെ ഉറവിടം ഇങ്ങനെ
നിങ്ങളുടെ കരളിലാണ് കൊളസ്ട്രോൾ നിർമ്മിക്കപ്പെടുന്നത്. നിങ്ങൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ നിന്നും കൊളസ്ട്രോൾ വരുന്നു. പൂരിത കൊഴുപ്പും ട്രാൻസ് കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും കരളിന്റെ കൊളസ്ട്രോൾ ഉത്പാദനം വർദ്ധിപ്പിക്കും.
നിങ്ങളുടെ രക്തത്തിൽ അമിതമായ അളവിൽ കൊളസ്ട്രോൾ കലരുന്നത് നിങ്ങളുടെ ധമനികളുടെ ഭിത്തികളിൽ പറ്റിനിൽക്കുകയും ധമനികളിലൂടെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുന്നു. മുട്ടയുടെ മഞ്ഞ, മാംസം, സീ ഫുഡ്, പാലുൽപ്പന്നങ്ങൾ എന്നിവ കൊളസ്ട്രോൾ ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള സസ്യാധിഷ്ടിത ഭക്ഷണങ്ങളിൽ കൊളസ്ട്രോൾ ഇല്ല.
ഇനി കുട്ടികളിൽ ഉയർന്ന കൊളസ്ട്രോളിന് കാരണം
കുട്ടികളിലെ കൊളസ്ട്രോൾ അളവ് വർധിക്കുന്നതിന് മൂന്ന് സാധ്യതാഘടകങ്ങൾ പ്രധാനമായുണ്ട്. പാരമ്പര്യമായി മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക്, ഡയറ്റ്, അമിതവണ്ണം ഇവയിലൂടെയാണ് കൂടുതലായും ഉണ്ടാകുന്നത്. പ്രമേഹം, വൃക്കരോഗം, ചില തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ ചില രോഗങ്ങളും കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുന്നു.
ലളിതമായ രക്തപരിശോധനയിലൂടെ ചെറിയ കുട്ടികളിൽ കൊളസ്ട്രോൾ പരിശോധിക്കാൻ കഴിയും. രക്തപരിശോധന ഫലങ്ങൾ ഒരു കുട്ടിയുടെ കൊളസ്ട്രോൾ വളരെ ഉയർന്നതാണോ എന്ന് വെളിപ്പെടുത്തും. 2–8 വയസ് പ്രായമുള്ള കുട്ടികളിലോ അല്ലെങ്കിൽ മുതിർന്ന കുട്ടികളിൽ (12 മുതൽ 16 വയസ്സ് വരെ) 85-ാം ശതമാനത്തേക്കാൾ ഉയർന്ന ബി. എം. ഐ ഉള്ള കുട്ടികൾക്കും പരിശോധന നടത്തുക.
കുട്ടികളിൽ കൊളസ്ട്രോൾ തടയാൻ ഇത് ചെയ്യാം
അനാരോഗ്യകരമായ ശരീരഭാരം, മോശം ഭക്ഷണശീലം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ നിങ്ങളുടെ കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കുട്ടികളിൽ ഉയർന്ന കൊളസ്ട്രോൾ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും വ്യായാമം ചെയ്യുകയുമാണ്.
മരുന്ന് കഴിക്കുന്നതിനേക്കാൾ ഫലപ്രദമാണ് ഈ വഴികൾ. കുടാതെ പൂരിത കൊഴുപ്പ്, ട്രാൻസ് കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക