കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ റിമാൻഡിലായ എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൊസദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അനുവദിക്കുകയായിരുന്നു.
ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; സൈനികന് മരിച്ചു
ഇന്ന് ഉച്ചക്ക് 3 മണിയോടെ എംഎൽഎയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. അതേ സമയം ലുക്ക് ഔട്ട് നോട്ടീസിറക്കി 11 ദിവസമായിട്ടും ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക