തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. അഴിമതി നടത്തിയ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതെ കൂടുതൽ വർക്കുകൾ സര്‍ക്കാര്‍ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതി; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
പാലാരിവട്ടം പാലം ഇടതുപക്ഷ സർക്കാർ നേട്ടമായി പറഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം പ്രതിയായാണ്. ഇബ്രാഹിംകുഞ്ഞിനെ വീഡിയോ കോൺഫറൻസ് വഴി വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക