പുനര്‍ വിവാഹത്തിന് വിസ്സമ്മതിച്ച 30കാരി വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തു. രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് ക്രൂര സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ 30 കാരിയോട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ യുവതി ആ വിവാഹത്തിന് സമ്മതം നല്‍കിയില്ല.
തലശേരി-മാഹി പാലം; നിർമാണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്
തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് യുവതിയുടെ മൂക്കും നാവും മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ജനുഖാന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക