ലണ്ടൻ : കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മൗത്ത് വാഷിനാകുമെന്ന് പഠനം. യു.കെ.യിലെ കാർഡിഫ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസിനെ നശിപ്പിക്കാൻ മൗത്ത് വാഷിന് കഴിയുമെന്ന് കണ്ടെത്തി.
വൈറസിനെ നശിപ്പിക്കാനായി ഓവർ ദ കൗണ്ടർ മൗത്ത് വാഷുകൾ സഹായിക്കുമെന്നതിന്റെ സൂചനകൾ ഇവർ മുൻപേ തന്നെ പുറത്തുവിട്ടിട്ടുണ്ട്. മൗത്ത് വാഷുകളിൽ കുറഞ്ഞത് 0.07% സെറ്റിപിരിഡിനിയം ക്ലോറൈഡ് (CPC) അടങ്ങിയിരിക്കുന്നു. ഈ ഘടകത്തിന്റെ സാന്നിധ്യമാണ് വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള പ്രധാന കാരണമെന്ന് സർവകലാശാല റിപ്പോർട്ടിൽ പറയുന്നു.
ടിക്കറ്റെടുത്ത് അരമണിക്കൂര്‍ കൊണ്ട് ഫലം വന്നപ്പോള്‍ മാതേഷിനെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഭാഗ്യം !
കോവിഡ് -19 ചികിത്സയ്ക്കായി മൗത്ത് വാഷ് ഉപയോഗിക്കാമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൈറസുകൾ ശ്വാസകോശത്തിൽ എത്തിച്ചേരുന്ന ഘട്ടത്തിലാണ് പ്രധാനമായും രോഗം മൂർച്ഛിക്കുന്നത്.
വൈറസ് ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞ ശേഷമാണെങ്കിൽ ഇത്തരം മൗത്ത് വാഷുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ സാധ്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മറിച്ച് വൈറസ് ഉമിനീരിൽ ഉള്ളപ്പോഴോ അല്ലെങ്കിൽ വായിൽ എത്തുമ്പോഴോ മാത്രമേ ഇതുപയോഗിച്ചുള്ള പ്രതിവിധി ഫലം കാണുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക