ഡൽഹി: ലഡാക്ക് മേഖലയെ ചൈനീസ് പ്രദേശമായി ചിത്രീകരിച്ചതില്‍ ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍. ഇതു സംബന്ധിച്ച് പാര്‍ലമെന്റ് കമ്മിറ്റിക്ക് ട്വിറ്റര്‍ കത്തെഴുതിയതായി മിനാക്ഷി ലേഖി എം.പി അറിയിച്ചു. വിഷയം നവംബര്‍ 30ന് പാര്‍ലമമെന്റ് കമ്മിറ്റി വിശദമായി പരിശോധിക്കുമെന്നും മിനാക്ഷി ലേഖി പറഞ്ഞു.
തെറ്റായ ഭൂപടം പുറത്തുവിട്ടതില്‍ ട്വിറ്ററിന്റെ ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ കുര്യനാണ് പാര്‍ലമെന്റ് കമ്മിറ്റിക്ക് ഖേദം പ്രകടപ്പിച്ച് കത്തെഴുതിയത്.
കൊറോണയെ തുരത്താൻ മൗത്ത് വാഷിനാകുമെന്ന് പഠനം
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ ചിത്രം കുറച്ചുസമയത്തേക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രം നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക