സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് രാജീവ് സഹായ് എൻഡ്ലോ അധ്യക്ഷനായ ബെഞ്ച്, നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് നിർദേശം നൽകി.
സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കമെന്ന് സൂചന
അഭിജിത് അയ്യർ മിശ്രയാണ്, ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജി പരിഗണിച്ച കോടതി നിലപാട് ആരാഞ്ഞ് കേന്ദ്രസർക്കാരിന് നോട്ടിസ് അയയ്ക്കുകയായിരുന്നു. വിശദമായ സത്യവാങ്മൂലം, കേസ് വീണ്ടും പരിഗണിക്കുമ്പോൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക