കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മാത്രമാണ് ഇന്ന് യോഗം ചേരുന്നത്.
പ്രഭാരിയെയും സഹപ്രഭാരിയെയും നിശ്ചയിച്ച ശേഷം ചേരുന്ന ആദ്യ സംസ്ഥാന യോഗമായതിനാൽ ഇവർക്ക് സംസ്ഥാന ഭാരവാഹികളെയും മോർച്ച പ്രസിഡന്റുമാരെയും പരിചയപ്പെടാനും അവരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് യോഗം. മറ്റ് അജണ്ടകളൊന്നും യോഗത്തിനില്ലെന്നും മാധ്യമങ്ങളുടെ അജണ്ട ചർച്ച ചെയ്യാനല്ല യോഗമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീൻ 2021 ഫെബ്രുവരി മുതൽ ഇന്ത്യയിൽ; 2 ഡോസിന് 1000 രൂപ
അതേസമയം, ശോഭ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശോഭ ചെറുപ്പം മുതൽ പാർട്ടിക്കൊപ്പം ഉള്ള ആളാണ്.
യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാർട്ടിയിൽ ഒരു തർക്കവുമില്ലെന്നും ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നുമുള്ള നിലപാടാണ് കെ. സുരേന്ദ്രൻ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക