ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേർത്തതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. യോഗം ചേർന്നത് നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ്. കശ്മീരിൽ ജില്ലാ വികസന സമിതിയിലേക്ക് എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല
ഭീകരർ ഇത് അലങ്കോലപ്പെടുത്താൻ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ യോഗത്തിൽ ചർച്ചയായത് കശ്മീരിലെ മാത്രം വിഷയമല്ല. ഭീകരർ മുംബൈ ആക്രമണത്തിന്റെ വാർഷികത്തിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപോർട്ടുകളുണ്ട്. ഇക്കാര്യം സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക