ഡല്‍ഹി : ഇന്ത്യ ഏറെ പ്രതിക്ഷ പുലര്‍ത്തുന്ന കൊവിഡ് വാക്സിനായ കൊവാക്സിന്റെ പരീക്ഷണത്തിനിടയില്‍ വിപരീതഫലം ഉണ്ടായതായി സ്ഥിരീകരിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്.
കഴിഞ്ഞ ഓഗസ്റ്റില്‍ വാക്സിന്റെ ആദ്യഘട്ട പരീക്ഷണ സമയത്താണ് വിപരീത ഫലം ഉണ്ടായതെന്നും 24 മണിക്കൂറിനകം തന്നെ ഇക്കാര്യം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് ചെയ്തതായും കമ്പനി അധികൃതര്‍ വിശദീകരിച്ചു.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിറിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന
വിപരീതഫലം ഉണ്ടായ വിവരം കമ്പനി മറച്ചുവെച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിശദീകരണവുമായി ഭാരത് ബയോടെക് എത്തിയത്. അതെസമയം, പരീക്ഷണത്തിനിടെ കണ്ടെത്തിയ വിപരിത ഫലം വാക്സിന് കാരണമല്ലെന്ന് പിന്നീട് വ്യക്തമായതായും ഭാരത് ബയോടെക് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക