ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമ ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ് ട്വീറ്റില്‍ പറഞ്ഞു.
Kerala has amended the Kerala PoliceAct by ordinance that provides jail term for any social media or cyber post that is deemed “offensive” or threatening.This is draconian& bound to be abused to silence dissent.Similar Sec 66A of the IT Act was struck downhttps://t.co/Z6V6EcfFk7
— Prashant Bhushan (@pbhushan1) November 22, 2020
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് പോലീസ് നിയമത്തിലെ ഭേദഗതി.
പൊലീസ് നിയമ ഭേദഗതി വിവാദം: വിശദീകരണവുമായി മുഖ്യമന്ത്രി
ഇതിനോടകം തന്നെ നിരവധി പേർ ഈ ഭേദഗതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ ഭേദഗതി എതിരല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക