ഡല്‍ഹി: സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കൾക്ക് പരസ്യമായി തന്നെ ശിക്ഷ വിധിച്ച് മധ്യപ്രദേശ് പൊലീസ്. ജനം നോക്കിനിൽക്കെ തന്നെ യുവാക്കളെ കൊണ്ട് ഏത്തമിടീച്ചു. ഒപ്പം ലാത്തികൊണ്ട് മർദിച്ച് റോഡിലൂടെ നടത്തിച്ചു.
തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരുന്നു ഈ ശിക്ഷ. വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഫാനിന്റെ പ്ലഗ് ഊരിമാറ്റുന്നതിനിടെ ഷോക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം
#WATCH: Police make two persons do squats in Madhya Pradesh's Dewas for allegedly sexually harassing women on streets. (21.11.2020) pic.twitter.com/hNFGZ1J8U4
— ANI (@ANI) November 22, 2020
വനിതാ പൊലീസ് ഉദ്യോഗസ്ഥ ലാത്തികൊണ്ട് യുവാക്കളെ മർദിക്കുന്നതും വിഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക