വാഷിങ്ടൺ: യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ബെെഡന് വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണന്‍ നടത്തില്ല. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടർന്നാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജോർജിയയില്‍ രണ്ടാമത് വോട്ടെണ്ണിയപ്പോഴും ജോ ബൈഡന് അനുകൂലമായിരുന്നു ഫലം.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോർജിയയിൽ വിജയിച്ചത് ബൈഡനാണെന്ന് ഗവർണർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ അട്ടിമറിക്കുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വോട്ടെണ്ണലിൽ കൃത്രിമത്വം നടത്തിയെന്ന് ട്രംപ് ആരോപണമുന്നയിച്ചതിനെ തുടർന്ന് ജോർജിയയിൽ രണ്ടാമത് വോട്ടെണ്ണുകയായിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കോടതി വിധികളും ട്രംപിനെതിരായ സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ ട്രംപും അനുയായികളും കൂടുതൽ തന്ത്രങ്ങൾ മെനയുകയാണ്.
റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള മിഷിഗണിലെയും കടുത്ത പോരാട്ടം കാഴ്ചവച്ച സംസ്ഥാനങ്ങളിലേയും പ്രതിനിധികളുമായി ട്രംപ് വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി.
ഇതില്പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, സിദ്ദിഖിനെതിരെ രേവതി സമ്പത്ത്
ജനങ്ങളുടെ ഇഷ്ടം മാറ്റിവച്ച് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കാൻ മിഷിഗണിലെയും മറ്റ് സംസ്ഥാനങ്ങളിലെയും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള നിയമസഭകൾ ഇലക്ടറൽ കോളജിനെ പ്രേരിപ്പിക്കുക എന്നതാണ് ട്രംപ് വിഭാഗത്തിന്റെ പുതിയതന്ത്രം.
വിസ്കോൺസിനിലെ രണ്ട് കൗണ്ടിയിലെ എട്ടുലക്ഷം വോട്ട് വീണ്ടും എണ്ണണമെന്ന ട്രംപിന്റെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്. ട്രംപ് 30 ലക്ഷം ഡോളർ അടച്ചതിനെ തുടർന്നാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക