ഇനി മുതൽ കെ.എ.എസ് പരീക്ഷ എഴുതാൻ ഹയർ സെക്കൻഡറി അധ്യാപകർക്കും സാധിക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയെഴുതുന്നതിന് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും അനുമതി നൽകിയ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്.
രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഭരണ പരിചയമില്ലെന്നതായിരുന്നു ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെ കെ.എ.എസ്. പരീക്ഷ എഴുതുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയതിന് കാരണം. ഇതുസംബന്ധിച്ചുള്ള സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് തള്ളുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക