തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ശിവശങ്കർ റിമാന്റിൽ കഴിഞ്ഞിരുന്ന കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി; കാര്യങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി
ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെത്തന്നെ അനുമതി നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അറസ്റ്റ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കള്ളപ്പണം വെളുപ്പിച്ച കേസിന് പുറമേ തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ കൂടി ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എം ശിവശങ്കർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി പരിഗണിക്കുകയും അറസ്റ്റിന് അനുമതി നൽകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക