കണ്ണൂർ :ജില്ലയിലെ ഹരിത പെരുമാറ്റച്ചട്ട പ്രചാരണത്തിന് www.അയല്‍ക്കൂട്ടം.com ക്യാംപയിന് സംഘടിപ്പിക്കുന്നു. ശുചിത്വമിഷനും കുടുംബശ്രീ മിഷനും സംയുക്തമായാണ് മാലിന്യ രഹിത സൈബര്‍ പ്രചാരണ പരിപാടിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല നവ മാധ്യമങ്ങളിലൂടെ മാലിന്യ രഹിത പ്രചാരണം നടത്തുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ശുചിത്വമിഷന് നല്കുന്ന ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഓരോ ദിവസവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയാണ് ക്യാംപയിനിന്റെ ലക്ഷ്യം. കുടുംബശ്രീ ഫേസ് ബുക്ക് പേജുകളിലും ഇത് ഷെയര്‍ ചെയ്യും.
സൈബര്‍ സ്റ്റോക്കേഴ്സിന്റെ പൊന്നോമന പദമായ ”ജാഡ” അയച്ച് സംതൃപ്തി നേടുന്നു: രേവതി സമ്പത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക