ന്യൂസീലൻഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജനായ ഡോ. ഗൗരവ് ശര്‍മ. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. ബുധനാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പരാതി തള്ളി കേരള സർവ്വകലാശാല
‘ന്യൂസീലൻഡ് പാര്‍ലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരവ് ശര്‍മ ആദ്യം ന്യൂസീലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് ക്ലാസിക്കല്‍ ഭാഷയായ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി.
ന്യൂസീലൻഡിലാണ് ഗൗരവ് താമസം. ഹാമില്ട്ടണ് വെസ്റ്റില്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടിം മകിന്‍ഡോയെ 4368 വോട്ടുകള്‍ക്കാണ് ഗൗരവ് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക